About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Sunday, January 23, 2011

ട്രാഫിക് ബ്ലോക്കില്‍ രണ്ടെര മണിക്കൂര്‍ സന്തോഷത്തോടെ .. !


പരീക്ഷണങ്ങള്‍ മലയാളി ഇഷ്ട്ടപ്പെടും ...! നല്ലതെങ്കില്‍ ..! അതിനു ഒരു ഉദാഹരണം "ട്രാഫിക്‌ ".
'ശുഭം' അന്ത്യം ആയിരിക്കും എന്ന് പ്രതീക്ഷിച്ചിട്ടു കൂടി ഒരു ആകാംക്ഷ ..! മകന്റെ ഹൃദയം പേറി ചീറി പാഞ്ഞു പോകുന്ന പോലീസ് വാഹനത്തിനു അരികില്‍ അച്ഛനും അമ്മയും ഇരിക്കുന്ന കാറിന്റെ, അലസം എന്ന് തോന്നിപ്പിക്കാവുന്ന മനോഹര ഷോട്ട് ..!

രാജേഷ്‌
പിള്ളയുടെ അതിമനോഹര സംവിധാനം , മികച്ച സ്ക്രിപ്റ്റ് .. മെജോ യുടെ മനോഹരമായ സംഗീതം ....(ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ അടക്കം )..

ശ്രീനിവാസനാണോ അതോ സായി കുമാര്‍ ആണോ കൂടുതല്‍ നന്നായത് എന്നൊരു സംശയം മാത്രം ..!


യുവാക്കള്‍
സിനിമയെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു ..

ഇന്റര്‍വെല്‍ എഴുതി കാണിക്കുമ്പോള്‍ പോലും ഹാളില്‍ നിലക്കാത്ത കൈയ്യടി .!
മികച്ച സിനിമ എടുക്കണമെങ്കില്‍ കഴിവ് മാത്രം പോര ... ചങ്കുറ്റവും വേണം ..!!!

No comments:

Post a Comment