
ക്ഷമിക്കണം ഷാഫി .. താങ്കള്‍ ഇതില്‍ പരാജയപ്പെട്ടു .. വിദ്യാ സാഗറിനെ പോലുള്ള ഒരു സംഗീത സംവിധായകനെ ഉപയോഗിക്കുന്നതില്‍ , അഴഗപ്പന് തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ അവസരം കൊടുക്കുന്നതില്‍ , എന്തിന് സുരാജിനെയും സലിം കുമാറിനെയും ഫലപ്രദമായ് സിനമയില്‍ ഒരു കോമഡി സീന്‍ ഉണ്ടാക്കുന്നതില്‍ പോലും ..!
ജയറാമിന് ഇതില്‍ കൂടുതലായി ഒന്നും ചെയ്യാനില്ല . കഴിയുകയുമില്ല ..! ഉദയനാണ് താരത്തിന്റെയും കൊച്ചു കൊച്ചു സന്തോഷങ്ങളുടെയും ഒരു മുഖച്ചായ ...! തീരെ വേഗതയും കോമഡി യും ഇല്ല .. കളര്‍ഫുള്‍ ആക്കാവുന്ന അവസരങ്ങള്‍ സ്വയം പിന്നണി പ്രവര്‍ത്തകര്‍ നഷ്ട്ടപ്പെടുത്തി .
പ്രിഥ്വി രാജിനെയും കുഞ്ചാക്കോ ബോബനെയും പോലും ശ്രദ്ധേയരാക്കിയില്ല .. സിനിമ ക്ക് ഒരല്പം മേക്ക് -അപ്പ് എങ്കിലും ആകാമായിരുന്നു ...!
No comments:
Post a Comment