
സിനിമ ടാക്കിസില്‍ മാത്രം അല്ല ..പുറത്തും ലാലേട്ടന് ജയ് വിളി , പടക്കം പൊട്ടിക്കല്‍ , ആഘോഷം ...ദിലീപ് അല്ലേ ഇതില്‍ കൂടുതല്‍ നന്നായത് ?കാര്യസ്ഥനും കുഞ്ഞാടിനും ശേഷം തുടര്‍ച്ചയായ മൂന്നാം വിജയം , ലാലിന് ആശ്വാസ വിജയം . സുരേഷ് ഗോപി പതിവ് പോലെ ഓവര്‍ ആക്കിയില്ല .ശരത് കുമാര്‍ തരക്കേടില്ല ..!
20-20 സ്റ്റൈല്‍ ഉള്ള സസ്പെന്‍സുകള്‍ ആളുകള്‍ രസിക്കുന്നുണ്ടായിരുന്നു .എന്നാല്‍ ആ സിനിമയുടെ സ്ക്രിപ്റ്റ് ന്റെ അടക്കവും ഒതുക്കവും ക്രിസ്ത്യന്‍ ബ്രദേര്‍സ് ന് ഇല്ല .കഥയിലും പുതുമയില്ല .സായ് കുമാര്‍ തന്റെ റേഞ്ച് അനുസരിച്ച് ഉയര്‍ന്നില്ല .ജോഷിയുടെ ഈ ചിത്രം ഒരു വിജയം ആയിരിക്കും എന്നതില്‍ തര്‍ക്കം ഇല്ല .പഴയ രാജാവിന്റെ മകനും അഭിമന്യു യും എല്ലാം ഓര്‍മയില്‍ വരുന്നുണ്ട്ചിത്രത്തിന് ദൈര്‍ഘ്യം കുറയ്ക്കാമായിരുന്നു , വേഗത കൂട്ടാമായിരുന്നു ..
എങ്കിലും ,എല്ലാവരും ഈ സിനിമ രസിക്കുന്നുണ്ടായിരുന്നു. സിനിമ കഴിഞ്ഞു ഇറങ്ങി വരുമ്പോള്‍ ഒരാള്‍ ഉറക്കെ പാടുന്നതും കേട്ടു...
ദീപക് ദേവിന്റെ താളത്തില്‍ കൈതപ്രം എഴുതിയ " മോഹം കൊണ്ടാല്‍ .. ഇന്നേതു പെണ്ണും പൂച്ചയെ പോലെ ...!!
No comments:
Post a Comment