About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Wednesday, April 6, 2011

ഇന്ത്യന്‍ ടീമിന് സര്‍കാര്‍ വക കോടികള്‍


ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന് കോടിക്കണക്കിനു പണം വാരിയും കോരിയും കൊടുക്കുന്നു. രാജ്യം മുഴുവനായും, സംസ്ഥാനങ്ങള്‍ വേറെ വേറെയും കൊടുക്കുന്നു... പോരാതെ, തോന്ന്യവരൊക്കെ അവരവരുടെ ഇഷ്ടത്തിന് കൊടുക്കുന്നു... പണമായും, പദ്ധതിയായും, സേവനമായും പിന്നെ 'പലതുമായും' ഒക്കെ കൊടുക്കുന്നു... ടീമംഗങ്ങള്‍ അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു... നല്ലത്.
എന്‍റെ ഒരു കൂട്ടുകാരന് ഒരു വ്യസനം, സര്‍ക്കാര്‍ ഇവര്‍ക്കിങ്ങനെ കൊടുക്കുന്നതിനു പകരം വല്ല പാവപ്പെട്ടവര്‍ക്കും കൊടുത്തൂടെ എന്ന്... കോടികളെ...
അനിയാ... (ഇതൊരു തിരോന്തോരം പ്രയോഗമാണ്- കടപ്പാട്)
സര്‍ക്കാര്‍ രാവിലെ ഒരു ബാഗില്‍ കോടികള്‍ നിറച്ച്, ഓരോ വീടുകളും കയറി ഇറങ്ങി പാവപ്പെട്ടവരുണ്ടോ... പാവപ്പെട്ടവരുണ്ടോ... എന്നുറക്കെ വിളിച്ച്, ഓരോ വീട്ടിലും ഓരോ കോടി വീതം കൊടുത്താല്‍ ശരിയാകുമോ??? ...നടക്കില്ലനിയാ... നടക്കില്ല!!!
ഇനി ഈ പണം വല്ല പദ്ധതിയുടെ പേരും പറഞ്ഞ് പാവപ്പെട്ടവരെ സഹായിക്കാനായി ഉപയോഗിക്കാന്‍ വിചാരിച്ചാല്‍ തന്നെ... പല വഴികളിലൂടെയും, കക്ഷികളുടെ കൈകളിലൂടെയും കോടികള്‍ പാവങ്ങളുടെ കയ്യിലെത്തുമ്പോള്‍... ആയിരങ്ങളാകും...ചിലപ്പോ... പൂജ്യങ്ങളും...
എന്തിനു വമ്പ്... "ചക്ദേ ഇന്ത്യ"...
അവന്മാര് മണിക്കൂറുകളോളം വെയിലത്ത്‌ നിന്നും, കഷ്ടപ്പെട്ടും നേടിത്തന്ന കപ്പല്ലെ... (കപ്പ് ഒറിജിനലാണോന്നു അറിയില്ല) എന്തായാലും അവര്‍ക്കിരിക്കട്ടെ 121 കോടി ജനങ്ങളുടെ കോടികള്‍.

3 comments:

  1. കൊള്ളാം പ്രിയാ നിന്‍റെ എഴുത്തിന് ഒരു ഇരുത്തം വന്നിട്ടുണ്ട്...

    ReplyDelete
  2. Sathyangal angeekariche mathiyavoo.....namovaagam

    ReplyDelete
  3. athe ..athe.. priyaa.. ! oru "mash style" ha..ha :-)

    ReplyDelete