ആഗസ്റ്റ് 15
1947 ഓഗസ്റ്റ് 15 നു ഇന്ത്യ സ്വാതന്ത്ര്യം നേടി. പക്ഷേ ആഗസ്റ്റ് 15 എന്ന സിനിമ കണ്ടപ്പോള്‍ മലയാള സിനിമ ഇപ്പോഴും സ്വാതന്ത്ര്യം നേടിയിട്ടില്ല എന്ന് തോന്നി.
ഇതു പോലുള്ള ഒരു സിനിമ എടുക്കാന്‍ ഷാജി കൈലാസ് നു എങ്ങനെ സാധിച്ചു? റെഡ് ചില്ലിസ്, ദ്രോണ എന്നീ ചിത്രങ്ങളുടെ പരാജയം കൊണ്ടും ഷാജി കൈലാസ് ഒന്നും പഠിച്ചില്ല എന്നതിന് തെളിവാണ് ഈ സിനിമ. ഒരു ആളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു സിനിമ ആയി പൊയി അത് . S.N സ്വാമിയുടെ സ്ക്രിപ്റ്റ് തീരെ നിലവാരമില്ലാതെ പോയ് .
മുഖ്യ മന്ത്രിയെ കൊല്ലാന്‍ ശ്രമിക്കുനതും, കൊലയാളിയെ കണ്ടെത്താന്‍ ശ്രമിക്കുനതും ഒരു പുതുമയും ഇല്ലാത്ത രീതിയില്‍ അയി. സൂപ്പര്‍ സ്റ്റാര്‍ ഡേറ്റ് തരുമ്പോള്‍ എങ്ങനെയും തട്ടികുട്ടി ഒരു സിനിമ ചെയ്യുന്നത് പോലെ അയി ഇത്. മമ്മുട്ടി ഇത് പോലുള്ള ചിത്രങ്ങളുടെ സ്ക്രിപ്റ്റ് വായികാതെ ഡേറ്റ് കൊടുക്കുന്ന രീതി ശരി ആയില്ല. ഇനിയും ഇങ്ങനെയുള്ള അബതങ്ങള്‍ പറ്റാതെ നോക്കണം

No comments:
Post a Comment