About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Wednesday, June 15, 2011

"പോയി വരുമ്പോള്‍ എന്ത് കൊണ്ട് വരും ... !"

ഷക്കീല പെയച്ചവളല്ല അമ്മെ .. ഷക്കീല പെയച്ചവളല്ല....,
അമ്മേ ...ഞാന്‍ അമേരിക്കാവിലോട്ടു പോകുവാണമ്മേ .. ഞാന്‍ അമേരിക്കാവിലോട്ടു പോകുവാ...!!!!!
പോയി വരുമ്പോള്‍ ...

"പോയി വരുമ്പോള്‍ എന്ത് കൊണ്ട് വരും ... !"
ചെമ്മീനും ചെമ്മീനിലെ ഗാനങ്ങളും ചെമ്മീനിലെ സത്യന്‍ മാഷും നമുക്കെന്നും പ്രിയപ്പെട്ടതായിരുന്നു ...
ജീവിതത്തില്‍ ഒരു ഗുമസ്തനായി ,അധ്യാപകനായി, നസീറിന്റെ ഭാഷയില്‍ ഒരു 'പോളിഷ് ആപ്പീഷ'രായി ... പിന്നെ നമുക്ക് പ്രിയപ്പെട്ട നടനായി , .. പൌരുഷത്തിന്റെ പ്രതീകമായ നായകനായി അരങ്ങു വാണിരുന്ന സത്യന്‍ മാഷ്‌ ഓര്‍മ്മയായിട്ട് 4O വര്‍ഷങ്ങള്‍ കഴിഞ്ഞു ...!!
ലാലേട്ടനെ പോലെ സിക്സ് പാക്ക് ശരീരവും മമ്മൂക്കയെ പോലെ ഡാന്സിങ്ങും സുരേഷ് ഗോപിയെ പോലെ ഹ്യുമര്‍ സെന്‍സും ദിലീപിന്റെ ഉയരവും പ്രിത്വിരാജിന്റെ ലാളിത്യവും ഒന്നും ഇല്ലാഞ്ഞിട്ടും 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് സത്യന്‍ മാഷിനു എങ്ങനെ ഒരു നായകനാകാന്‍ കഴിഞ്ഞു ..അല്ലേ !!

അഭിനയ മികവിന്റെ ആള്രൂപമായിട്ടും സത്യന്‍ മാഷും പിന്നെ നിത്യ ഹരിത നായകന്‍ നസീര്‍ ,ജയന്‍ എന്നിവരും ഇന്ന് ജനഹൃദയങ്ങളില്‍ ഉത്സവ പറമ്പുകളിലെ മിമിക്രി കലാകാരന്മാരുടെ മുഖച്ഛായയുള്ള കോമാളി കൂട്ടങ്ങളായി മാറിയോ ....?


--
www.abiprayam.com

No comments:

Post a Comment